10:39pm 11 November 2026
NEWS
കർണാടക സംഘ ഖത്തറിന്റെ “സാംഭ്രമ 2026” കന്നഡ സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും മഹോത്സവമായി .
16/06/2026  07:48 PM IST
NILA
കർണാടക സംഘ ഖത്തറിന്റെ “സാംഭ്രമ 2026” കന്നഡ സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും മഹോത്സവമായി .

 

ദോഹ, ഖത്തർ: ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ICC) അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്ന പ്രധാന സാമൂഹിക-സാംസ്കാരിക സംഘടനയായ കർണാടക സംഘ ഖത്തർ (KSQ), അൽ വക്രയിലെ DPS-MIS ഓഡിറ്റോറിയത്തിൽ “സാംഭ്രമ 2026” എന്ന അതിമനോഹരമായ സംഗീത വിരുന്ന് വിജയകരമായി സംഘടിപ്പിച്ചു. “The Voice of Kannada… The Joy of Hearts” എന്ന തീമിൽ നടന്ന ഈ പരിപാടി, കർണാടകത്തിന്റെ സമ്പന്നമായ സംഗീത പാരമ്പര്യം ഉയർത്തിപ്പിടിക്കന്നതായിരുന്നു.
ഖത്തറിലെ സംഗീതപ്രേമികൾ, പ്രമുഖ വ്യക്തികൾ, സാമൂഹ്യനേതാക്കൾ, ഇന്ത്യൻ പ്രവാസി സമൂഹാംഗങ്ങൾ തുടങ്ങി എല്ലാവിഭാഗം ജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.

പരിപാടി KSQ സാംസ്കാരിക സെക്രട്ടറി ശ്രീമതി ഭാവന നവീൻ നൽകിയ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് ജോയിന്റ് കൾച്ചറൽ & കന്നഡ ആക്ടിവിറ്റീസ് സെക്രട്ടറി ശ്രീ. ശശിധര എച്ച്.ബി. സുരക്ഷാ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ എംബസി ഖത്തറിലെ ഫസ്റ്റ് സെക്രട്ടറി ശ്രീ. ഹരീഷ് പാണ്ഡെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.തദഅവസരത്തിൽ KSQ ഉപദേശക സമിതി അംഗങ്ങളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

KSQ ജനറൽ സെക്രട്ടറി ശ്രീ. സുജിത് കുമാർ ഹൊസ്ദുർഗ സ്വാഗത പ്രസംഗത്തിൽ വിശിഷ്ടാതിഥികൾ, കോർപ്പറേറ്റ് പങ്കാളികൾ, സമൂഹാംഗങ്ങൾ എന്നിവരെ അഭിവാദ്യം ചെയ്യുകയും, കന്നഡ സംസ്കാരത്തെ സംരക്ഷിക്കുകയും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ സംഘടനയുടെ തുടർച്ചയായ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. ശ്രീ വിപുൽ മുഖ്യാതിഥിയായിരുന്നു . 
ഇന്ത്യൻ എംബസി ഖത്തറിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ സന്ദീപ് കുമാർ വിശിഷ്ടാതിഥിയായിരുന്നു.പ്രശസ്ത പിന്നണി ഗായകനും “മെലഡി കിംഗ്” എന്നറിയപ്പെടുന്ന ശ്രീ രാജേഷ് കൃഷ്ണയുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ പ്രൗഢി നൽകി.

ഗസ്റ്റ് ഓഫ് ഓണർ വിഭാഗത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രസിഡന്റ് ശ്രീ എ.പി. മണികണ്ഠൻ, ഖത്തർ ഓട്ടോ മ്യൂസിയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ഫാത്തിമ അൽ മഅദീദ്, ഖത്തറിലെ എനർജി മേഖലയിലെ സീനിയർ പെട്രോളിയം എഞ്ചിനീയർ ശ്രീ ഖാലിദ് അൽ ഫഖ്രൂ എന്നിവരും പങ്കെടുത്തു. ഖത്തറിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സമൂഹബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവരുടെ തുടർച്ചയായ പിന്തുണയ്ക്ക് KSQ എക്സിക്യൂട്ടീവ് നേതൃത്വം അവരെ ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img